Question:

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?

A4

B5

C7

D10

Answer:

B. 5


Related Questions:

കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .

ജോൺ ഒരു സ്ഥലത്തുനിന്ന് യാത്രതിരിച്ച് 13 കി.മീ, വടക്കോട്ട് സഞ്ചരിച്ചതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 13 കി. മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീറ്ററും സഞ്ചരിച്ചു. എന്നാൽ ജോൺ യാത്ര തിരിച്ചിടിത്തുനിന്ന് ഏത് ദിശയിൽ എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.

വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?

ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?

ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്?