Question:

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

Aമദർ തെരേസ

Bലാറി ബേക്കർ

Cകൈലാസ സത്യാർത്ഥി

Dആംഗസ്സ് ഡീറ്റൻ

Answer:

B. ലാറി ബേക്കർ

Explanation:

ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ

  • 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു

ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്: 

  1. ജന്മസിദ്ധമായ പൗരത്വം (By Birth)
  2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)
  3. രജിസ്ട്രേഷൻ മുഖാന്തിരം (By Registration)
  4. ചിര കാലവാസം മുഖേന (By Naturalization)
  5. പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)

ചിര കാലവാസം മുഖേന പൗരത്വം നേടാനാവുന്ന വിഭാഗങ്ങൾ :

  • അപേക്ഷകൻ ഇന്ത്യക്കാർക്ക് പൗരത്വം നിഷേധിക്കുന്ന ഏതെങ്കിലും രാജ്യത്തെ പൗരൻ അല്ലെങ്കിൽ.

  • അപേക്ഷകൻ മറ്റൊരു രാജ്യത്തെ പൗരൻ ആണെങ്കിലും, ഇന്ത്യയിലെ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കപ്പെടുന്ന മുറക്ക് മുൻ പൗരത്വം ഉപേക്ഷിക്കുമെങ്കിൽ.

  • പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപുള്ള 12 മാസക്കാലം ഇന്ത്യയിൽ താമസിക്കുകയോ, ഇന്ത്യൻ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ചെയ്ത വ്യക്തി.

  • മുകളിൽ പറഞ്ഞ 12 മാസത്തിനു മുൻപുള്ള 14 വർഷക്കാലം ഇന്ത്യയിൽ താമസിക്കുകയോ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ഭാഗികമായി ഒന്നിലും ഭാഗികമായി മറ്റൊന്നിലും ആകെ 11 വർഷം എങ്കിലും ഇന്ത്യയിൽ ചെലവഴിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ.

  • അപേക്ഷകൻ നല്ല സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ

  • ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ഒരു ഭാഷയിൽ മതിയായ അറിവുള്ള വ്യക്തി.

  • ചിരകാലവാസം മുഖേന പൗരത്വം സ്വീകരിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കാനോ ഗവൺമെൻറ് സർവീസിൽ കേവലം അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
     
  • ഇന്ത്യയ്ക്ക് അംഗത്വം ഉള്ള ഏതെങ്കിലും അന്താരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ

  • ഇന്ത്യയിൽ ഏതെങ്കിലും സൊസൈറ്റിയിൽ / കമ്പനിയിൽ / സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ.

  • ചിരകാലവാസം മുഖേന പൗരത്വം നേടുന്ന ഓരോ പൗരനും ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞ എടുത്തിരിക്കണം
  • ചിരകാലവാസം മുഖേന മദർ തെരേസ ഇന്ത്യൻ പൗരത്വം നേടിയ വർഷം - 1951
  • 1989ൽ 'വാസ്തുവിദ്യ ഗാന്ധി' എന്നറിയപ്പെടുന്ന ലാറി ബേക്കർ ഇന്ത്യൻ പൗരത്വം ചിരകാലവാസം മുഖേന നേടിയിരുന്നു.

 


Related Questions:

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം 

2) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പാസ്സ്‌ക്കിയപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു 

3) കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു 

4) ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി 

യു പി എസ് സി യെ കുറിച്ചും സംസ്ഥാന പി എസ് സി യെ കുറിച്ചും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?