Question:

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

A144 cm3

B165 cm3

C1728 cm3

D1560 cm3

Answer:

C. 1728 cm3

Explanation:

തന്നിരിക്കുന്ന അളവുകളിൽ ഏറ്റവും ചെറുതായിരിക്കും സമചതുരക്കട്ടയുടെ നീളം. a=12cm, സമചതുരക്കട്ടയുടെ വ്യാപ്തം = a³ വ്യാപ്തം=12*12*12 =1728 cm3


Related Questions:

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

8 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരം 16 തുല്യ സമചതുരങ്ങളായി മുറിച്ചാൽ കിട്ടുന്ന സമചതുരത്തിന്റെ ചുറ്റളവെത്ര?

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?