Question:

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

A20

B30

C40

D50

Answer:

C. 40

Explanation:

72 കി.മീ./മണിക്കൂർ = 20 മീറ്റർ / സെക്കൻഡ് = 2000 cm/s വ്യാസം = 50/π ആരം = 25/π കാറിന്റെ ചക്രത്തിൻ്റെ ചുറ്റളവ് = 2 π x ആരം = 50 cm 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം കറങ്ങുന്ന എണ്ണം = 2000/50 = 40


Related Questions:

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?