Question:

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ

Explanation:

അയാളുടെ അച്ഛൻ ആ സ്ത്രീയുടെ ഭർത്താവ് ആണ് .ആ സ്ത്രീ അയാളുടെ അമ്മ ആണ്


Related Questions:

P + Q എന്നത് P യും Q വും ഭാര്യയും ഭർത്താവും ആണ് എന്നാണ്. P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്. P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം?

ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോട്ടുള്ളബന്ധം എന്ത്?

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?