Question:

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

A3

B4

C5

D7

Answer:

C. 5

Explanation:

ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ

  • 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു

  • ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് : 
  1. ജന്മസിദ്ധമായ പൗരത്വം (By Birth)

  2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)

  3. രജിസ്ട്രേഷൻ മുഖാന്തിരം (By Registration)

  4. ചിര കാലവാസം മുഖേന (By Naturalization)

  5. പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും