Question:

പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങളാണ്..........?

Aദ്യോതകം

Bഭേദകം

Cക്രിയ

Dനാമം

Answer:

C. ക്രിയ

Explanation:

  • പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങൾക്ക് വിളിക്കുന്ന പേരാണ് ക്രിയ
  • eg : ഓടുക, ചാടുക 
  • ക്രിയയെ പ്രധാനമായും 4 വിധത്തിൽ തിരിക്കുന്നു 

    1. സകർമ്മകം - അകർമ്മകം (അർത്ഥം പ്രമാണിച്ച് )
    2. കേവലം  -പ്രയോജകം (പ്രകൃതി പ്രമാണിച്ച് )
    3. കാരിതം -അകാരിതം (രൂപം പ്രമാണിച്ച് )
    4. മുറ്റുവിന -പറ്റുവിന (പ്രാധാന്യം പ്രമാണിച്ച് )