Question:

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

Aഅനുച്ഛേദം 20

Bഅനുച്ഛേദം 21

Cഅനുച്ഛേദം 21 A

Dഅനുഛേദം 22

Answer:

C. അനുച്ഛേദം 21 A

Explanation:

  • 2002 ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അനുച്ഛേദം 21-A ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
  • അനുച്ഛേദം 21-A യെ ആസ്പദമാക്കി പാർലമെന്റ് പാസാക്കിയ നിയമമാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം.
  • വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്- 2009 ആഗസ്ത് 26.
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്- 2010 ഏപ്രിൽ 1 

Related Questions:

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നത് ആർട്ടിക്കിൾ 23 പ്രകാരമാണ്.

2.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്നത് ആർട്ടിക്കിൾ 25 ആണ്.

3.കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആണ്  അനുച്ഛേദം 22.

 

ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?