Question:

ഒരു കുടുംബത്തിലെ 5 അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

A26

B12

C34

D30

Answer:

A. 26

Explanation:

5 അംഗങ്ങളുടെ ശരാശരി പ്രായം = 23 പ്രായത്തിന്റെ തുക = 23 × 5 = 115 ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം = 11 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ തുക = 115 - 11 = 104 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി = 104/4 = 26


Related Questions:

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

18 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 30. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിന് പകരം 34 എന്നാണ് എടുത്തത്.തെറ്റ് തിരുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്ര?

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?

വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?