Question:

30 ജീവനക്കാരുടെ ശരാശരി ശമ്പളം 4,000 രൂപ. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി ശമ്പളം 4, 300 രൂപയായാൽ പുതുതായി ചേർന്നയാളുടെ ശമ്പളമെത്ര?

A13,300

B13, 000

C12, 200

D12,000

Answer:

A. 13,300

Explanation:

30 ജീവനക്കാരുടെ ശരാശരി ശമ്പളം = 4,000 രൂപ 30 ജീവനക്കാരുടെ ആകെ ശമ്പളം = 4000 × 30 = 120000 31 ജീവനക്കാരുടെ ശരാശരി ശമ്പളം = 4300 31 ജീവനക്കാരുടെ ആകെ ശമ്പളം = 4300 × 31 = 133300 പുതുതായി ചേർന്നയാളുടെ ശമ്പളം = 133300 - 120000 = 13300


Related Questions:

ഒരു കുടുംബത്തിലെ 5 അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 15 ആണ്. യഥാക്രമം 20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ ഗ്രൂപ്പിന്റെ ശരാശരി വയസ്സെത്ര?

മൂന്ന് സംഖകളിൽ രണ്ടാമത്തെ സംഖ്യ, ആദ്യ സംഖ്യയുടെ ഇരട്ടിയും മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. മൂന്ന് സംഖ്യകളുടെയും ശരാശരി 44 ആയാൽ വലിയ സംഖ്യ?