Question:

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സ്ഥാപിതമായ വർഷം ?

A1951

B1952

C1953

D1954

Answer:

A. 1951

Explanation:

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)

  • ഇന്ത്യയിലെ സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
  • സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ്.
  • കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഭാഗമായി 1951 മെയ് 2 ന് കാബിനറ്റ് സെക്രട്ടേറിയറ്റിലാണ് സിഎസ്ഒ സ്ഥാപിതമായത്.
  • സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടത്.
  • 1954-ൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ എന്നറിയപ്പെട്ടു
  • നിലവിൽ മൂന്നാം തവണയും പുനർനാമകരണം ചെയ്യപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്ന് വിളിക്കുന്നു
  • ഡൽഹിയിലാണ് CSO സ്ഥിതി ചെയ്യുന്നത്.
  • 5 അഡീഷണൽ ഡയറക്ടർ ജനറലുകളുടെ സഹായത്തോടെ ഒരു ഡയറക്ടർ ജനറലാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.
  • CSO ധവളപത്രം ഔദ്യോഗികമായി പ്രസിദ്ധീകരണം തുടങ്ങിയ വർഷം : 1956

CSOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
  • സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.
  • വ്യവസായങ്ങളുടെ വാർഷിക സർവേ നടത്തുന്നു.
  • സാമ്പത്തിക സെൻസസുകളുടെയും അതിന്റെ തുടർ സർവേകളുടെയും നടത്തിപ്പ്.
  • വ്യാവസായിക ഉൽപ്പാദന സൂചിക തയ്യാറാക്കുന്നു.
  • മാനവ വികസന സ്ഥിതിവിവരക്കണക്കുകൾ (Human Development Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു.
  • ജെൻഡർ സ്റ്റാറ്റിസ്റ്റിക്സ് (Gender Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു
  • വ്യാപാരം, ഊർജ്ജം, നിർമ്മാണം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു സ്ഥിതിവിവരക്കണക്കുകൾ 

 


Related Questions:

അന്ത്യോദയ അന്ന യോജന നടപ്പിലാക്കിയ വർഷം ?

സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം:

' വാർത്താവിനിമയം ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?

ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത് ?