Question:

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

A1,2 മാത്രം.

B1,3 മാത്രം.

C1 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

C. 1 മാത്രം.

Explanation:

ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് പെൻസിലിൻ ആണ്.പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ .പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലീൻ, കണ്ടുപിടിച്ചത് 1928-ൽ അലക്സാണ്ടർ ഫ്ലെമിങ്ങ് ആണ്.പെൻസിലിൻ കണ്ടുപിടുത്തത്തിന് അദ്ദേഹം നോബൽ സമ്മാനം നേടുകയുണ്ടായി.


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും ,ധാന്യകവും കൊണ്ടാണ്.

2.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ  ഫോസ്ഫോ ലിപിഡുകൾ ആണ്.

ഇന്ത്യൻ ബയോടെക്‌നോളജി വകുപ്പ് സ്ഥാപിതമായ വർഷം ഏതാണ് ?