Question:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 

  2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 

  3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 

Aഇവയൊന്നുമല്ല

B1, 2 ശരി

C2, 3 ശരി

Dഎല്ലാം ശരി

Answer:

C. 2, 3 ശരി

Explanation:

നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - എം സി ജോസഫ്


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

താഴെ പറയുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809  ൽ സ്വാമി തോപ്പിൽ ജനിച്ചു.

2. 1836-ൽ  കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത്   വൈകുണ്ഠസ്വാമികൾ ആണ്. 

3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു. 



പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(A)  യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത. 

(B)  മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.

(C)  ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :

'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?