Question:

പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(A)  യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത. 

(B)  മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.

(C)  ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.

A(A) & (B) ശരി

B(B) & (C) ശരി

C(A),(B),(C) ശരി

D(A) മാത്രം ശരി

Answer:

C. (A),(B),(C) ശരി

Explanation:

പാർവതി നെന്മേനിമംഗലം

  • നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവ പുനർ വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച വനിത
  • യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത
  • അന്തർജനങ്ങളോട് ഓലക്കുട ഉപേക്ഷിക്കുവാൻ പറഞ്ഞ നവോത്ഥാന നായിക
  • 1932 ൽ തളിപ്പറമ്പ് യോഗത്തിൽ (യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ) മറക്കുട ഇല്ലാതെ പാർവ്വതി ഉൾപ്പെടെ ആറു നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു. 
  • പർദ്ദ ബഹിഷ്കരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നമ്പൂതിരി വനിത
  • മലപ്പുറത്തുനിന്നും കോട്ടയം വരെ ബോധവൽക്കരണ ജാഥ നടത്തിയ നവോത്ഥാന നായിക
  • ചേറ്റുപുഴയിൽ അന്തർജ്ജന സമാജം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വനിത
  • 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി പത്രത്തിൽ പാർവതി എഴുതിയ ലേഖനത്തിലെ തലക്കെട്ടാണ് “എം ആർ ബിയുടെ വേളിക്ക് പുറപ്പെടുക.” 
  • മംഗല്യ സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല എന്നു പറഞ്ഞ നവോത്ഥാന നായിക 
  • കൊച്ചി നിയമസഭയിൽ അവതരിക്കപ്പെട്ട നമ്പൂതിരി ബില്ലിനെ സംബന്ധിച്ച് അന്തർ ജനങ്ങളുടെ പ്രതിനിധിയായി സർക്കാർ നിർദേശിച്ച വനിത

Related Questions:

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും 

i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ 

ii) ആത്മകഥ - അന്ന ചാണ്ടി 

iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ 

iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ 

' അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?