Question:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

A1&2

B1&3

C2

D1,2&3

Answer:

B. 1&3

Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
  • മൗലിക കർത്തവ്യങ്ങൾ ന്യായ വാദത്തിന് അർഹമല്ല

Related Questions:

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത്?

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.

2.1972ലെ  മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്. 

 

പൗരന്മാരുടെ മൗലികചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലികചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 

2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്. 

3) മൗലിക ചുമതലകൾ നിയമവിധേയമാണ്.

 4) പൊതുമൂതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതു മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു.