Question:

1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍?

Aക്രിപ്‌സ് മിഷന്‍

Bഹണ്ടര്‍ കമ്മീഷന്‍

Cസൈമണ്‍ കമ്മീഷന്‍

Dക്യാബിനറ്റ് മിഷന്‍

Answer:

C. സൈമണ്‍ കമ്മീഷന്‍

Explanation:

  • ഇന്ത്യൻ സ്റ്റാറ്റിയൂട്ടറി കമ്മീഷൻ എന്നായിരുന്നു സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം
  • സർ ജോൺ സൈമൺ അധ്യക്ഷനായ ഏഴ് പാർലമെന്റ് അംഗങ്ങളുടെ ഒരു സംഘമായിരുന്നു ഇത്.
  • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം (ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919) നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സൈമൺ കമ്മീഷൻ രൂപീകൃതമായത്
  • 1928-ൽ സൈമൺ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി
  • കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയതിനാൽ ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
  • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Related Questions:

1857 ലെ വിപ്ലവത്തിന്റെ ഭാഗമായി മംഗൾ പാണ്ഡേ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരാണ് ?

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

ശരിയായ ജോഡി കണ്ടെത്തുക ? 

ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ 

i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V

ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി 

iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ 

iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ 

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?