Question:

ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?

A1658 ഡിസംബർ 29

B1657 ഡിസംബർ 24

C1655 ഡിസംബർ 1

D1658 ഡിസംബർ 2

Answer:

A. 1658 ഡിസംബർ 29

Explanation:

1658 ഡിസംബർ 29ന് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട ഡച്ചുകാർ പിടിച്ചെടുത്തു.


Related Questions:

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.

2.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

3.നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?