Question:

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

A41

B42

C43

D44

Answer:

B. 42

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയെ മിനി ഭരണഘടനാ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കാരണം , ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഒരു ഭേദഗതിയായിരുന്നു ഇത്. കൂടാതെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതര, സമഗ്രത എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.


Related Questions:

നിലവിൽ സ്റ്റേറ്റ് ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത് ?

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

ആശുപത്രികളും ഡിസ്പെൻസറികളും ഏതു ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത് ?

നീതിന്യായ ഭരണം കൺകറൻറ്റ് ലിസ്റ്റിൽ ചേർത്ത് ഏതുവർഷമാണ് ?

താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?

  1. വിദ്യാഭ്യാസം 
  2. ജയിൽ 
  3. വനം 
  4. ബാങ്കിങ്