Question:

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

A41

B42

C43

D44

Answer:

B. 42

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയെ മിനി ഭരണഘടനാ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കാരണം , ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഒരു ഭേദഗതിയായിരുന്നു ഇത്. കൂടാതെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതര, സമഗ്രത എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.


Related Questions:

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു ?

ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ് ?

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

(i) മുഖ്യമന്ത്രി

(ii) നിയമസഭാ പ്രതിപക്ഷ നേതാവ്

(iii) നിയമസഭാ സ്പീക്കർ

(iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?