Question:

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

Aiii മാത്രം.

Bi ഉം ii ഉം iii ഉം

Ci ഉം ii ഉം മാത്രം

Dii മാത്രം.

Answer:

B. i ഉം ii ഉം iii ഉം

Explanation:

  • സാമ്പത്തിക ശാസ്ത്രത്തിൽ നികുതി നിരക്കുകൾ സ്വയമേവ ക്രമീകരിക്കുന്ന നിലവിലുള്ള സർക്കാർ നയങ്ങളാണ് ഓട്ടോമാറ്റിക് സ്റ്റെബിലൈസറുകൾ എന്ന് അറിയപ്പെടുന്നത്.

  • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൊത്തം ചെലവ്, അതിന്റെ മൊത്തം വരുമാനത്തെയും വരുമാനേതര വരവിനെയും കവിയുന്നുവെങ്കിൽ, ആ വിടവ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയാണ്.
  • മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം. 
  • ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് അഥവാ നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.
  • പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്.

Related Questions:

കമ്മ്യൂണിറ്റി ഡവലപ്മെൻറ്റ് പ്രോഗ്രാം, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.

2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.

4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?

ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്ന സ്ഥാപനം ഏതാണ് ?

2022 ഫെബ്രുവരിയിൽ രാഹുൽ ബജാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?