Question:

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

A1,2,3

B2,3

C1,3

D1,2,3,4

Answer:

D. 1,2,3,4

Explanation:

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്. ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.


Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

"ഭൂമിയുടെ ആൽബദോ' എന്നറിയപ്പെടുന്നത് ?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

Which mountain range separates the Indo-Gangetic Plain from Deccan Plateau ?