Question:

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

A1,2,3

B2,3

C1,3

D1,2,3,4

Answer:

D. 1,2,3,4

Explanation:

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്. ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.


Related Questions:

സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? 

(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്. 

(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്. 

(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.

ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ് ?

കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?