Question:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം

  2. ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.

  3. ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്

A2 മാത്രം

B2, 3 എന്നിവ

C1, 2 എന്നിവ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

  • ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം.
  • ഒരു വസ്തു ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പ്രകാശ രശ്മികൾക്ക് അനുസരിച്ചാണ് അതിന്റെ നിറം  കാണപ്പെടുക.
  • ഒരേ ധാതു വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നത് സാധാരണമാണ്.ഘടക അയോണുകളുടെ ക്രമീകരണത്തിന് അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിൻറെ നിറം തീരുമാനിക്കപ്പെടുന്നത്.
  • ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ  നിറത്തെ സ്വാധീനിക്കാറുണ്ട് അതുകൊണ്ടുതന്നെ ധാതുക്കളെ തിരിച്ചറിയാൻ ഉള്ള പ്രധാന ഭൗതിക ഗുണമായി നിറത്തെ പരിഗണിക്കുന്നില്ല.

Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക

താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
  2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
  3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
  4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു