Question:

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

Aരാമനാഥന്‍ കൃഷ്ണന്‍

Bലിയാണ്ടര്‍ പേസ്

Cമഹേഷ് ഭൂപതി

Dറോഹന്‍ ബോപന്ന

Answer:

A. രാമനാഥന്‍ കൃഷ്ണന്‍

Explanation:

അർജുന അവാർഡ്

  • ഇന്ത്യയിൽ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് അർജുന അവാർഡ് (ഒന്നാമത് - ഖേൽരത്ന).
  • കേന്ദ്ര യുവജന-കാര്യ കായിക വകുപ്പ് മന്ത്രാലയമാണ് പ്രതിവർഷം അവാർഡ് നൽകുന്നത്.
  • 1961 മുതലാണ് നൽകിത്തുടങ്ങിയത്. 
  • അർജ്ജുനൻ്റെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
  • അർജുന അവാർഡിന്റെ സമ്മാനത്തുക - 15 ലക്ഷം രൂപ

  • അർജുന അവാർഡ് നേടിയ ആദ്യ ടെന്നീസ് താരം -  രാമനാഥന്‍ കൃഷ്ണന്‍ (1961)
  • അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം - പ്രദീപ് കുമാർ ബാനർജി (1961)
  •  അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം - ഐ.എം.വിജയൻ (2003)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി - സി.ബാലകൃഷ്ണൻ (1965, പർവതാരോഹണം)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത - കെ.സി.ഏലമ്മ (1975, വോളിബോൾ)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ് - ടി.സി.യോഹന്നാൻ (1974, അത്ലറ്റിക്‌സ്)

Related Questions:

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?

2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?