Question:

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

Aകുഞ്ഞിരാമൻനായർ

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഎൻ കൃഷ്ണപിള്ള

Answer:

A. കുഞ്ഞിരാമൻനായർ

Explanation:

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.


Related Questions:

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?

ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

അനുഭവങ്ങൾ പാളിച്ചകൾ എന്ന നോവൽ രചിച്ചതാര്?