Question:

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

Aകുഞ്ഞിരാമൻനായർ

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഎൻ കൃഷ്ണപിള്ള

Answer:

A. കുഞ്ഞിരാമൻനായർ

Explanation:

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.


Related Questions:

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?

മുയൽചെവി എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?

വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?