Question:

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

Aഏഷ്യൻ ഡ്രാമ

Bദി വെൽത്ത് ഓഫ് നേഷൻസ്

Cദി ഇൻവിസിബിൾ ഹാൻഡ്

Dഫ്രീ ടു ചൂസ്

Answer:

A. ഏഷ്യൻ ഡ്രാമ

Explanation:

  • ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.
  • പത്തുവർഷംകൊണ്ട് ഏഷ്യയിലെ രാജ്യങ്ങളിൽ നടത്തിയ സാമ്പത്തിക പഠനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുനാർ മിർദൽ 1968ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ഏഷ്യൻ ഡ്രാമ'.
  • ഈ പുസ്തകത്തിലാണ് തൻറെ റോളിംഗ് പദ്ധതികൾ എന്ന ആശയം ഗുനാർ മിർദൽ ആദ്യമായി അവതരിപ്പിച്ചത്.
  • റോളിംഗ് പദ്ധതി എന്ന ആശയം ആദ്യമായി നടപ്പിലാക്കിയ രാജ്യം പാകിസ്ഥാനാണ്.

Related Questions:

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചതി ആരാണ് ?