Question:

പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

A1,2 മാത്രം

B1,3,4 മാത്രം

C1,4 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം


Related Questions:

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?

ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

Number of Directive Principles of State Policy that are granted in Indian Constitution :

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.