Question:

സമൂഹത്തിലെ ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്ക് നിയമപരമായ പിന്തുണ നൽകുന്ന ഇന്ത്യൻ അഭിഭാഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും സംഘടനയായ Human Rights Law Network രൂപീകരിച്ച വർഷം ? ?

A1994

B1989

C2010

D1993

Answer:

B. 1989

Explanation:

Human Rights Law Network 

  • 1989-ൽ സ്ഥാപിതമായ ഒരു സർക്കാരിതര സംഘടന (NGO).
  • ഡൽഹിയാണ് ആസ്ഥാനം 

സംഘടനയുടെ പ്രാഥമിക ലക്ഷ്യങ്ങൾ ഇവയാണ് :

  • മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായ വ്യക്തികൾക്കും സമൂഹങ്ങൾക്കും നിയമപരമായ പിന്തുണ നൽകുക
  • ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളും അവബോധവും  പ്രോത്സാഹിപ്പിക്കുക.

സംഘടനയുടെ പ്രവർത്തനങ്ങൾ :

  • 200-ലധികം അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന ഒരു ശൃംഖല HRLN-നുണ്ട്.

  • ഇവർ  സ്ത്രീകൾ, കുട്ടികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സൗജന്യ നിയമസഹായവും പിന്തുണയും നൽകുന്നു. 

  • പൗരാവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ, പരിസ്ഥിതി നീതി, വികലാംഗ അവകാശങ്ങൾ, ലിംഗനീതി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ HRLN നിയമസഹായ സേവനങ്ങൾ നൽകുന്നു.

  • മനുഷ്യാവകാശം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് എൻ.ജി.ഒകളുമായും ഇന്ത്യയിലും അന്തർദേശീയ തലത്തിലുള്ള സാമൂഹിക പ്രസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.

  • 2000-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് അവാർഡും 2006-ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡും HRLNന് ലഭിച്ചിട്ടുണ്ട്.

Related Questions:

സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?

കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ആസ്ഥാനം എവിടെയാണ് ?

നീതി ആയോഗ് നിലവിൽ വന്നത് എന്ന്?

ഡോക്ടർസ് വിതൗട് ബോർഡറിൻ്റെ ആസ്ഥാനം എവിടെയാണ് ?

ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‍മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?