Question:

A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A25 മിനിറ്റ്

B20 മിനിറ്റ്

C35 മിനിറ്റ്

D30 മിനിറ്റ്

Answer:

D. 30 മിനിറ്റ്

Explanation:

ടാങ്കിന്റെ ശേഷി = LCM(10,15) = 30 A = 30/10 = 3 B = 30/15 = -2 (ബഹിർഗമന കുഴൽ ടാങ്ക് കാലിയാകുന്നതിനാൽ വില നെഗറ്റീവ് ആയിരിക്കും) ടാങ്ക് നിറയാൻ വേണ്ട സമയം = 30/3-2 = 30


Related Questions:

A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?

ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു.എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?