Question:

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

A2 മടങ്ങ്

B8 മടങ്ങ്

C6 മടങ്ങ്

D4 മടങ്ങ്

Answer:

B. 8 മടങ്ങ്

Explanation:

r1 = r ഗോളത്തിന്റെ വ്യാപ്തം = 4/3πr³ r2 = 2r വ്യാപ്തം = 4/3π(2r)³ = 4/3π × 8r³ = 8 x 4/3πr³ ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം 8 മടങ്ങാകും


Related Questions:

10 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ ഒരു കാർഡ്ബോർഡിന്റെ നാലു മൂലകളിൽ നിന്നും 2 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ കാർഡ്ബോഡ് മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ വിസ്തീർണം എത്ര?

ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.