Question:

"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?

Aവില്യം ബെന്റിക് പ്രഭു

Bടി.എച്ച്‌. ബേബർ

Cകെ.സുരേഷ് സിംഗ്

Dകനോലി പ്രഭു

Answer:

B. ടി.എച്ച്‌. ബേബർ

Explanation:

മലബാർ ലഹള

  • മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ  കർഷകരായ മാപ്പിളമാർ നേതൃത്വം നൽകിയ ശക്തമായ പോരാട്ടങ്ങളുടെ ഒരു പരമ്പര
  • 1836 മുതൽ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു.
  • മാപ്പിള ലഹളകളുടെ തുടർച്ചയായി മലബാർ ലഹളയുടെ ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂക്കോട്ടൂർ 
  • 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു.

  • മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ:
    • വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    • കുമരൻപുത്തൂർ സീതികോയതങ്ങൾ
    • അലി മുസലിയാർ

  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്
  • മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി (1921 നവംബർ 10)
  • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വവും ആയി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ : വില്യം ലോഗൻ
  • "ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" എന്ന് മലബാർ കലാപത്തെ കുറിച്ച് പറഞ്ഞത് : തലശ്ശേരിയിലെ സബ് കളക്ടർ ആയിരുന്ന ടി.എച്ച്‌. ബേബർ

Related Questions:

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?

താഴെ കൊടുത്തവയിൽ ബന്ധമില്ലാത്തവ കണ്ടെത്തുക: