Question:

കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?

Aകോട്ടയം

Bഎറണാകുളം

Cആലപ്പുഴ

Dപാലക്കാട്

Answer:

B. എറണാകുളം

Explanation:

സൂഫി സന്യാസിയായ ഷേയ്ക് ഫരിദുദിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട കാഞ്ഞിരമറ്റം പള്ളി ഇവിടത്തെ കൊടികുത്ത് ഉത്സവത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ചന്ദനക്കുടം വഹിച്ചു കൊണ്ടുള്ള ഒരു ചടങ്ങാണ് ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. രാത്രിയില്‍ അരങ്ങേറുന്ന ഈ ചടങ്ങില്‍ തീര്‍ത്ഥാടകര്‍ ചന്ദനം ചാര്‍ത്തിയ കുടങ്ങള്‍ പേറി പള്ളിയിലേക്ക് ഘോഷയാത്രയായി നീങ്ങുന്നു. നെറ്റിപ്പട്ടം കെട്ടിയ ആറ് ആനകളുടെയും നാടന്‍ കലാരൂപങ്ങളുടെ പ്രകടനങ്ങളും അകമ്പടി സേവിക്കാനുണ്ടാകും. ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്‌ , കോല്‍ക്കളി തുടങ്ങിയ കലാ വിരുന്നുകളും ഇതോടനുബന്ധിച്ച് നടത്താറുണ്ട്.


Related Questions:

മലയാളം മിഷന്റെ വെബ് മാസികയാണ് ?

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മുറജപം ,ഭദ്രദീപം, അൽപ്പശി ഉത്സവം. പൈങ്കുനി ഉത്സവം, സ്വർഗ്ഗവാതിൽ, ഏകാദശി എന്നിവ ഏത് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്?

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?

കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?