Question:

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

A1500

B1501

C1502

D1505

Answer:

C. 1502

Explanation:

മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന്‌ രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു.


Related Questions:

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

ഡച്ചുകാർ പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയ വർഷം ഏത് ?