Question:

മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?

A1905

B1906

C1907

D1910

Answer:

C. 1907

Explanation:

  • മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ
  • 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്.
  • 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ.
  • ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി.
  • 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം.

  • 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം


Related Questions:

യോഗക്ഷേമ സഭയുടെ ആദ്യത്തെ യോഗം എവിടെ വെച്ചാണ് നടന്നത് ?

പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(A)  യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത. 

(B)  മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.

(C)  ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന  നവോത്ഥാന നായകനാണ് ഇദ്ദേഹം .