Question:

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?

A1750

B1751

C1752

D1753

Answer:

D. 1753

Explanation:

മാർത്താണ്ഡവർമ്മ മഹാരാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണിത്. അതിനു മുൻപായി നടന്ന കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയോട് ഡച്ചുകാർ ദയനീയമായി പരാജയപ്പെട്ടു .തുടർന്ന് 1753 ൽ മാവേലിക്കരയിൽ വച്ചാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കുകയില്ലെന്നും ഈ ഉടമ്പടിയിൽ ഡച്ചുകാർ സമ്മതിച്ചു.


Related Questions:

വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.

തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

തൃക്കൊടിത്താനം ശാസനങ്ങൾ  

  1. വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത്  
  2. കുലശേഖര ചക്രവർത്തിയായ കോത രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം 
  3. ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു   
  4. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത് 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ ആരാണ് ?