Question:

മനുവും ബിനുവും സഹോദരന്മാരാണ്. അനുപമയും ശ്രീജയും സഹോദരിമാരാണ്. മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആണ്. എങ്കിൽ അനുപമയ്ക്ക് ബിനുവുമായുള്ള ബന്ധം എന്താണ്?

Aഭർത്താവ്

Bഅച്ഛൻ

Cപിതൃസഹോദരൻ

Dസഹോദരൻ

Answer:

C. പിതൃസഹോദരൻ

Explanation:

മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആയതുകൊണ്ട് ശ്രീജയും അനുപമയും മനുവിന്റെ മക്കളാണ്. ബിനു മനുവിന്റെ സഹോദരൻ ആയതുകൊണ്ട് അനുപമയുടെ പിതൃസഹോദരനാണ് ബിനു.


Related Questions:

ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞു “ഇവളുടെ അമ്മ എൻ്റെ അമ്മായിഅമ്മയുടെ ഏക മകളാണ്” സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ് ?

റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ജെസ്സി ഇങ്ങനെ പറഞ്ഞു. “ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ്.'' ഒപ്പമുണ്ടായിരുന്ന സ്ത്രീ ജെസ്സിയുടെ ആരാണ് ?

ഒരു ആൺകുട്ടിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു, 'അവൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ ഏക മകനാണ്. അവൾ ആ ആൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകനാണെങ്കിൽ രാജുവിന് വനജ യോടുള്ള ബന്ധമെന്ത് ?