Question:

മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

Aഭാരതപ്പുഴ

Bചന്ദ്രഗിരിപ്പുഴ

Cപമ്പാ നദി

Dചാലിയാർ

Answer:

C. പമ്പാ നദി

Explanation:

മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസം പത്തനംതിട്ട ജില്ലയിലെ മാരാമണ്ണിൽ പമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.


Related Questions:

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം എത്ര ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി