Question:

മൂന്ന് സംഖകളിൽ രണ്ടാമത്തെ സംഖ്യ, ആദ്യ സംഖ്യയുടെ ഇരട്ടിയും മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. മൂന്ന് സംഖ്യകളുടെയും ശരാശരി 44 ആയാൽ വലിയ സംഖ്യ?

A24

B48

C72

D76

Answer:

C. 72

Explanation:

സംഖ്യകൾ A, B, C ആയാൽ B =2A , B= 3C ശരാശരി = (A+ 2A+ 2/3A) / 3 = 44 11A = 3 × 132 A = 36, B = 72, C = 24


Related Questions:

21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

ഒരു ഓഫീസിലെ തിങ്കൾ മുതൽ ശനി വരെയുള്ള ശരാശരി ഹാജർ 43 ആണ് . ആദ്യത്തെ 5 ദിവസത്തെ ശരാശരി ഹാജർ 41 ആയാൽ ശനിയാഴ്ചത്തെ ഹാജർ എത്ര?