Question:

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

Aഭാരതപ്പുഴ

Bപെരിയാർ

Cപമ്പ

Dമഞ്ചേശ്വരം പുഴ

Answer:

C. പമ്പ

Explanation:

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീ തീരത്ത് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷനാണ് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്ന് അറിയപ്പെടുന്ന ത്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണ് ഈ കൺവെൻഷനു് തുടക്കം കുറിച്ചത്.


Related Questions:

ചന്ദ്രഗിരി പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കർണാടകത്തിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ.

2.മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ ഈ നദി അറിയപ്പെടുന്നു.

3.കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി.

4.17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.

ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?