Question:

ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?

A1982 - 1987

B1992 - 1997

C1987 - 1992

D1985 - 1990

Answer:

C. 1987 - 1992

Explanation:

1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. 🔹 രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്. 🔹 ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി. 🔹 തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി. 🔹 ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി. 🔹 മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. 🔹 ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.


Related Questions:

പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?

ശിവസേനയുടെ ചിഹ്നം എന്താണ് ?

നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ വന്ന വർഷം ഏതാണ് ?

' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?