Question:

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?

A5 m

B4 m

C2 m

D3 m

Answer:

B. 4 m

Explanation:

സനോജിന്റെ വേഗം =100/12.5=8 m/s സനോജ് 12 സെക്കൻഡിൽ ഓടിയ ദൂരം = 8x12=96 മീ. സന്ദീപ് 100 മീറ്റർ ഓടിയെത്തുമ്പോൾ, സനോജ് 96 മീ. ഓടും. അതായത് 4 മീ. പിന്നിൽ ഫിനിഷ് ചെയ്യും.


Related Questions:

മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?