Question:

താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക: വിലക്കയറ്റം, വിലച്ചുരുക്കം എന്നിവ ധനനയത്തിലൂടെ നിയന്ത്രിക്കുന്നതെങ്ങനെ?

1.വിലക്കയറ്റ സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുന്നു. വാങ്ങല്‍ കുറയുന്നതിനാല്‍ വില വർദ്ധിക്കുന്നു.

2.വിലച്ചുരുക്ക സമയത്ത് നികുതി കുറച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുന്നു. വാങ്ങല്‍ കൂടുന്നതിലൂടെ വില കുറയുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

D. 1ഉം 2ഉം തെറ്റാണ്.

Explanation:

വിലക്കയറ്റ സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുന്നു. വാങ്ങല്‍ കുറയുന്നതിനാല്‍ വില കുറയുന്നു. വിലച്ചുരുക്ക സമയത്ത് നികുതി കുറച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുന്നു. വാങ്ങല്‍ കൂടുന്നതിലൂടെ വില വര്‍ദ്ധിക്കുന്നു.


Related Questions:

റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?

അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ചുമത്തുന്ന GST ഏത് ?

തെറ്റായത് തിരഞ്ഞെടുക്കുക ? 

i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി 

ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി 

iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി  

ആദായ നികുതി നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ?

കമ്പനികളുടെ അറ്റവരുമാനത്തിനു മേൽ അഥവാ ലാഭത്തിനു മേൽ ചുമത്തുന്ന നികുതി ഏത് ?