Question:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aമന്ത്രിസഭാ തീരുമാനത്തിലൂടെയാണ് വിവരവകാശ കമ്മിഷണറെ പുറത്താക്കുന്നത്

Bക്യാബിനറ്റ് നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Cസുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Dപാര്ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികളിലൂടെയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Answer:

C. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരുടെ പുറത്താക്കൽ 

  • ഇൻഫർമേഷൻ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ :14
  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്ന പ്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നത് : സെക്ഷൻ 14(1)

  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുവാൻ ആദ്യമായി രാഷ്ട്രപതി സുപ്രീം കോടതിയിലേക്ക് അന്വേഷണത്തിന് റഫറൻസ് നൽകുന്നു.
  • പ്രസ്തുത വിഷയത്തെക്കുറിച്ച് സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു
  • നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്താൽ രാഷ്ട്രപതി ഉത്തരവ് മുഖേന നീക്കം ചെയ്യുന്നു.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?

വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?