Question:

7000 രൂപയിൽ കുറച്ച് തുക പ്രതിവർഷം 6% നിരക്കിലും ബാക്കി 4% നിരക്കിലും വായ്പയായി നൽകി. 5 വർഷത്തിനുള്ളിൽ സധാരണ പലിശ 1800 രൂപാ കിട്ടി എങ്കിൽ, 6% നിരക്കിൽ വായ്പയായി നൽകിയ തുക എത്രയെന്ന് കണ്ടെത്തുക

A5000

B4000

C3000

D2000

Answer:

B. 4000

Explanation:

6% നിരക്കിൽ വായ്പയായി നൽകിയ തുക X, ശേഷിക്കുന്ന തുക X- 7000 എന്ന് എടുത്താൽ X × 6 × 5/100 + (7000 - X)4 × 5/100 = 1800 30X/100 + (7000- X)20/100 = 1800 30X + 140000 - 20X = 180000 10X = 40000 X = 4000


Related Questions:

12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?

ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?

ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?

ഒരാൾ 8% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?