Question:

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

A1905

B1915

C1904

D1900

Answer:

A. 1905

Explanation:

സ്വദേശി പ്രസ്ഥാനം

  • 1905 ഓഗസ്റ്റ് 7നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
  • ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം.
  • ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടന്നു.
  • ബ്രിട്ടീഷ് നിർമിത വസ്തുകളോടൊപ്പം ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. 

Related Questions:

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?

ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?

1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് 

2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 

3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ 

4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?