Question:

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്ഠ സ്വാമികൾ

Cബ്രഹ്മാനന്ദ ശിവയോഗി

Dവാഗ്‌ഭടാനന്ദ

Answer:

B. വൈകുണ്ഠ സ്വാമികൾ

Explanation:

രാജാധികാരത്തെയും വൈദേശിക ഭരണത്തെയും സ്വാമികൾ എതിർത്തിരുന്നു. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് കിഴക്കേക്കോട്ടയുടെ തെക്ക് സ്ഥിതിചെയ്യുന്ന ശിങ്കാരത്തോപ്പു ജയിലിലടച്ചു. 1838 മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം ജയിൽമോചിതനായി.


Related Questions:

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?