Question:

'തണ്ണീര്‍മുക്കം ബണ്ട് 'ഏത് കായലിനു കുറുകെയാണ് നിര്‍മിചിരിക്കുന്നത് ?

Aവേമ്പനാട്ട് കായല്‍

Bശാസ്താംകോട്ട

Cകായംകുളം

Dഅഷ്ടമുടി കായല്‍

Answer:

A. വേമ്പനാട്ട് കായല്‍

Explanation:

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.


Related Questions:

ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?