Question:

25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?

A30.2

B30.6

C31.2

D31.7

Answer:

B. 30.6

Explanation:

25 പേരുടെ ആകെ വയസ്സ് = 25 × 31= 775 യഥാർഥ തുക = 775 - 35 + 25 = 765 ശരാശരി = 765/25 = 30.6


Related Questions:

വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?