Question:

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

A150 സെ.മീ.

B155 സെ.മീ.

C160 സെ.മീ.

D170 സെ.മീ.

Answer:

D. 170 സെ.മീ.

Explanation:

9 കുട്ടികളുടെ ശരാശരി ഉയരം=160 9 കുട്ടികളുടെ ആകെ ഉയരം = 160 × 9 = 1440 10 കുട്ടികളുടെ ശരാശരി ഉയരം (പുതുതായി ചേർത്ത കുട്ടിയുടെ ഉയരം ഉൾപ്പെടെ) =161 10 കുട്ടികളുടെ ആകെ ഉയരം = 1610 പുതുതായി ചേർത്ത കുട്ടിയുടെ ഉയരം = 1610 - 1440 =170cm


Related Questions:

1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

ഒരാൾ ആകെ ദൂരത്തിന്റെ മൂന്ന് തുല്യദൂരങ്ങൾ മണിക്കൂറിൽ 40 km, 30 km, 15 km വേഗത്തിൽ സഞ്ചരിച്ചാൽ ശരാശരി വേഗം?

റിലയൻസ് കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 15000 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം പ്രതിമാസം 45000 രൂപയും, ഓഫീസർമാരല്ലാത്തവരുടെ ശമ്പളം പ്രതിമാസം 10000 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 20 ആണെങ്കിൽ, റിലയൻസ് കമ്പനിയിലെ ഓഫീസർമാരല്ലാത്തവരുടെ എണ്ണം കണ്ടെത്തുക.

21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?